തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇന്നസെന്‍റിനെതിരെ വനിത കമ്മീഷന്‍ ഡയറക്ടര്‍ അന്വേഷണം നടത്തുന്നു. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് അധ്യക്ഷ എംസി ജോസഫൈന്‍ അറിയിച്ചു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്ന് സ്വമേധയ നടപടി എടുക്കുകയായിരുന്നും ഇന്നസെന്‍റ് എംപിയുടെ പരാമര്‍ശം അപലപനീയമെന്നും ജോസഫൈന്‍ പറഞ്ഞു.

നടിമാര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുളള ചോദ്യത്തിന് അവര്‍ മോശക്കാരാണെങ്കില്‍ കിടക്ക പങ്കിടേണ്ടി വരുമെന്ന ഇന്നസെന്‍റിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇതിനെതിരെ സിനിമയിലെ വനിതാകൂട്ടായ്മയടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ലജ്ജാകരമെന്ന് ദേശീയ വനിതാ കമ്മീഷനംഗം സുഷമാസാഹു കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.