നടക്കാന്‍ പഠിക്കുന്ന കുഞ്ഞിനെ കാലുവെച്ച് വീഴ്ത്തുന്ന ഒരു കൃസുതിപ്പൂച്ചയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒക്‌ടോബര്‍ 27ന് വ്യാഴാഴ്ച ചൈനയിലാണ് ഈ വീഡിയോ ഷൂട്ട് ചെയതത്. ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലാണ്. പതിനാറ് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. കാല്‍ലക്ഷത്തിലധികം ലൈക്കുകളും ഇതുവരെ ലഭിച്ചു. പൂച്ച കാലുവെച്ച് വീഴ്ത്തിയ കുഞ്ഞ് തന്റെ മാതാപിതാക്കളോട് പരാതി പറയുന്നതും വീഡിയോയിലുണ്ട്. രസകരമായ വീഡിയോ കാണാം.