വെളളിത്തിരയിലെ താരങ്ങള്‍ മല്‍സരിക്കുന്ന സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിനുളള കേരള റോയല്‍സ് ടീമിനെ പ്രഖ്യാപിച്ചു. നടന്‍ ജയറാമാണ് ക്യാപ്റ്റന്‍. മംമ്താ മോഹന്‍ദാസും പാര്‍വ്വതി നമ്പ്യാരും രഞ്ജിനി ഹരിദാസും ഉള്‍പ്പെടെ പതിനൊന്നുപേരാണ് ടീമിലുളളത്. കുട്ടിക്കാലത്ത് ബാഡ്മിന്റണ്‍ കളി പതിവാക്കിയ ചലച്ചിത്രതാരങ്ങളാണ് കേരള റോയല്‍സിനായി കളത്തിലിറങ്ങുന്നത്.
സിബിഎല്ലില്‍ മത്സരിക്കുന്ന കേരളാ റോയല്‍സ് ടീമിന്റെ നായകന്‍ ജയറാമാണ്. ചെണ്ട പ്രേമിയായതു പോലെ ബാഡ്മിന്റണ്‍ കളിയും തന്റെ ജിവിത ഭാഗമാണെന്ന് ജയറാം.
സംസ്ഥാന ജൂനിയര്‍ ബാഡ്മിന്റണ്‍ താരമായിരുന്നു ടീമിലെ മറ്റൊരു അംഗമായ നടി പാര്‍വ്വതി നമ്പ്യാര്‍. വിദഗ്ധ പരിശീലനം കിട്ടിയാല്‍ മികച്ച പ്രപകടനം നടത്തുമെന്നാണ് പാര്‍വ്വതിയുടെ വാഗ്ദാനം.
ക്രിക്കറ്റില്‍ മികവ് തെളിയിച്ച രാജീവ് പിളള ബാ്ഡ്മിന്റണിലും ഒരു കൈ നോക്കാനുറച്ചാണ്. സൈജു കുറുപ്പിനുള്‍പ്പെടെ പരിശീലനം നല്‍കുന്നതും രാജീവാണ്.
ബാഡ്മിന്റണില്‍ മികവ് തെളിയിക്കാനാണ് നടന്‍ നരേന്റെയും ശ്രമം.
രഞ്ജിനി ഹരിദാസാണ് ടീമിലെ മറ്റൊരു അംഗം.
ശേഖര്‍ മേനോനും റോണി ഡേവിഡും സൈജു കുറുപ്പും നടി മമതാ മോഹന്‍ദാസുമാണ് ടീമിലെ മറ്റ് അംഗങ്ങള്‍. എല്ലാവര്‍ക്കുമായി അടുത്ത ആഴ്ചയില്‍ മികച്ച പരിശീലനം നല്‍കാനാണ് ടീം മാനേജ്മന്റിന്റെ തീരുമാനം.
