പാകിസ്ഥാനി നടൻ ഫവാദ് ഖാന്റെ അബിർ ഗുലാൽ എന്ന സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യാൻ അനുമതി നൽകിയേക്കില്ല.
ദില്ലി: പാകിസ്ഥാനി നടന്റെ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര നീക്കം. പാകിസ്ഥാനി നടൻ ഫവാദ് ഖാന്റെ അബിർ ഗുലാൽ എന്ന സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യാൻ അനുമതി നൽകിയേക്കില്ല. മെയ് 9 ആയിരുന്നു സിനിമയുടെ റിലീസ് തീയതി നിശ്ചയിച്ചിരുന്നത്. പഹൽഗാം ഭീകരാക്രമണത്തിനുശേഷം റിലീസ് തീയതി നീട്ടുന്നതിനെ കുറിച്ച് അണിയറ പ്രവർത്തകർ ആലോചിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് മെയ് 9 ന് റിലീസ് ചെയ്യാനിരുന്ന ഫവാദ് ഖാന്‍ ചിത്രം അബിര്‍ ഗുലാലിന്‍റെ റിലീസ് തടയാനുള്ള നീക്കം കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്‍ഫോര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ പ്രധാന വേഷത്തിലാണ് പാകിസ്ഥാനി നടനായ ഫവാദ് ഖാന്‍ എത്തുന്നത്. വാണി കപൂര്‍ ആണ് നായിക. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സിനിമ റിലീസ് തീയതി മാറ്റുന്നതിനെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേ സമയം ഈ വിഷയം സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.
