ഫേസ്ബുക്ക് പേജിൽ ബോംബിടുമെന്ന് കുഞ്ചാക്കോ ബോബൻ
ഞായറാഴ്ച പത്ത് മണിക്ക് തന്റെ ഫേസ്ബുക്ക് പേജിൽ ബോംബിടുമെന്ന ഭീഷണിയുമായി നടൻ കുഞ്ചാക്കോ ബോബൻ. ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഈ പോസ്റ്റിന് ആദ്യത്തെ കമന്റ് നൽകിയിരിക്കുന്നത് നടൻ അജു വർഗീസാണ്. ഇനിയെങ്ങാനും ബോംബിട്ടാലും അജുവും കൂടെയുണ്ടാകുമല്ലോ തുടങ്ങിയ രസകരമായ കമന്റുകളാണ് ആരാധകർ പോസ്റ്റിന് താഴെ നൽകിയിരിക്കുന്നത്.
ചാക്കോച്ചൻ നായകനായി എത്തുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇനി അതിന്റെ ഒഫീഷ്യൽ ട്രെയിലറിനെ ആയിരിക്കുമോ ബോംബെന്ന് വിശേഷിപ്പിച്ചിരിക്കുന്നതെന്ന സംശയവും ആരാധകർ പങ്ക് വയ്ക്കുന്നുണ്ട്. എന്തായാലും ആരാധകർ കട്ട വെയ്റ്റിംഗിലാണ്, ബോംബിന് വേണ്ടി.
