തിരുവനന്തപുരം: ഉണ്ണിമുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം ചാണക്യതന്ത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. അച്ചായന്‍സിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന പുതിയ ചിത്രമാണ് ചാണക്യതന്ത്രം.

ഉണ്ണി മുകുന്ദനൊപ്പം ചിത്രത്തില്‍ അനൂപ് മേനോനും വേഷമിടുന്നുണ്ട്. വില്ലനായാണ് അനൂപ് മേനോന്‍ വേഷമിടുന്നത്.ചാണക്യതന്ത്രത്തിന്‍റെ തിരക്കഥ ദിനേശ് പള്ളത്തിന്‍റേതാണ്. സംഗീതം നിര്‍വ്വഹിക്കുന്നത് ഷാന്‍ റഹ്മാന്‍.