കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് തലേന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം 'ചാര്‍ലി' തീയേറ്ററുകളിലെത്തിയത്. ഉണ്ണി.ആറിന്‍റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനാവുന്ന ചിത്രമെന്ന നിലയില്‍ പ്രോജക്ട് പ്രഖ്യാപനം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിച്ച ചിത്രമായിരുന്നു ചാര്‍ലി. 

പിന്നീട് ദുല്‍ഖറിന്റെ ഫസ്റ്റ്‌ലുക്കും ടൈറ്റിലും പോസ്റ്ററുകളുമൊക്കെ പുറത്തുവന്നതോടെ പ്രതീക്ഷകള്‍ ഇരട്ടിച്ചു. ആദ്യദിവസംതന്നെ മികച്ച പ്രതികരണവും സിനിമയെത്തേടിയെത്തി. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചാര്‍ലി നേടി. ഒന്നാം വാര്‍ഷിക വേളയില്‍ ദുല്‍ഖര്‍ തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പറയുന്നു.

ചിത്രത്തിന്‍റെ അണിയറക്കാരെയും ചിത്രത്തിന്‍റെ വിജയവും ഓര്‍ത്തെടുത്താണ് ദുല്‍ഖറിന്‍റെ പോസ്റ്റ്.