ഹൈദരബാദ്: ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. അതീവരഹസ്യമായി ചിത്രീകരിക്കുന്ന സിനിമയുടെ ഒരു ലൊക്കേഷൻ ചിത്രങ്ങൾ പോലും പുറത്തുവന്നിരുന്നില്ല. 

അഭിനേതാക്കള്‍ അടക്കമുള്ള യൂണിറ്റ് അംഗങ്ങൾ പോലും സെറ്റിൽ മൊബൈൽ ഉപയോഗിക്കരുതെന്ന കർശന നിബന്ധനയോടെയാണ് രാജമൗലി ചിത്രീകരണം തുടർന്നത്. 

എന്നാൽ ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പ്രധാനചിത്രങ്ങൾ ഇന്റർനെറ്റിലൂടെ ലീക്കായി പുറത്തുവന്നിരിക്കുന്നു. ക്ലൈമാക്സ് ഭാഗങ്ങളുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ലീക്കായതെന്നാണ് റിപ്പോർട്ട്. വലിയൊരു ഗ്രാനൈറ്റ് ക്വാറിയിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ് നടന്നത്.