നടന്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനായ സിനിമ ചെമ്പരത്തിപ്പൂവിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അലമാര എന്ന സിനിമയിലൂടെ എത്തിയ അതിഥി രവിയാണ നായിക. ഡ്രീംസ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചെമ്പരത്തിപ്പൂ..
പാര്‍വതി അരുണാണ് മറ്റൊരു നായിക. അജു വര്‍ഗീസ്, ധര്‍മജന്‍, സുനില്‍ സുഗദ, സുധീര കരമന തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാകേഷ് എആര്‍ സംഗീതം, സന്തോഷ് അണിമയാണ് ഛായാഗ്രഹകന്‍, സംവിധായകനായ അരുണ്‍ വൈഗയാണ്ച ചിത്രത്തിന്‍റെ എഡിറ്റിംഗും നിര്‍വഹിക്കുന്നത്.
മാക്‌സ് ലാബ് എന്റര്‍ടെന്‍മെന്റ് ആണ് വിതരണം. ഭുവനേന്ദ്രന്‍, സഖറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 24 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

