റക്സ് വിജയന്‍റേതാണ് സംഗീതം

സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന സുഡാനി ഫ്രം നൈജീരിയയിലെ അടുത്ത ഗാനവുമെത്തി. ചെറുകഥപോലെ ജന്മം ചുരുളഴിയുന്നതെന്നോ... എന്ന് തുടങ്ങുന്ന ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റക്‌സ് വിജയനാണ്. ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

നവാഗതനായ സക്കറിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സുഡാനി ഫ്രം നൈജീരിയ'. പന്ത് കൊണ്ടൊരു നേര്‍ച്ച എന്ന ഫുട്ബോള്‍ ഗാനം നേരത്തേ പുറത്തിറങ്ങിയിരുന്നു. 

സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാന വേഷത്തിലത്തുന്നുണ്ട്. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്.