പ്രഭാത നടത്തത്തിനിടെ ലഭിച്ച ക്ഷണം സ്വീകരിച്ച് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മലപ്പുറത്തെ മാധവ മന്ദിരത്തിൽ വിഷുസദ്യയുണ്ണാനെത്തി. മലപ്പുറത്തിന്റെ മതേതര പാരമ്പര്യം വിളിച്ചോതുന്ന ഈ സംഭവത്തിൽ, മാധവേട്ടനും കുടുംബവും നൽകിയ സ്നേഹവിരുന്നിൽ തങ്ങൾ പങ്കാളിയായി
മലപ്പുറം: വിഷു ദിനത്തിൽ മലപ്പുറത്തെ മതേതരത്വത്തിന്റെ മറ്റൊരു ഉദാഹരണം കൂടെയാണ് ഇന്ന് കണ്ടത്. കുന്നുമ്മലിലെ മാധവേട്ടന്റെ വീട്ടിലെത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വിഷുസദ്യ കഴിച്ച് മടങ്ങിയത് ഏവർക്കും സന്തോഷം പകരുന്ന കാഴ്ചയായി. ഒട്ടും പുതുമയില്ലാത്ത മലപ്പുറം ശീലിപ്പാണ് മാധവേട്ടന്റെ വീട്ടിലും കണ്ടത്. പതിവ് പ്രഭാത നടത്തത്തിനിടെയായിരുന്നു മുനവ്വറലി ശിഹാബ് തങ്ങളെ മാധവേട്ടനും കുടുംബവും വിഷുസദ്യ ഉണ്ണാൻ ക്ഷണിച്ചത്. മുനവ്വറലി കോട്ടക്കുന്ന് ലക്ഷ്യമാക്കി നടന്നപ്പോളായിരുന്നു മാധവ മന്ദിരം വീട്ടിലെ മാധവേട്ടൻ, ഒട്ടും പുതുമയില്ലാത്ത മലപ്പുറത്തിന്റെ മതേതരത്വമുള്ള ക്ഷണം നൽകിയത്. ക്ഷണം സ്വീകരിച്ച്, സന്തോഷം അറിയിച്ച മുനവ്വറലി, സദ്യ ഉണ്ണാൻ മാധവ മന്ദിരത്തിൽ എത്തിയപ്പോൾ കുഞ്ഞുമക്കൾ ചേർന്നാണ് പൂക്കൾ നൽകി സ്വീകരിച്ചത്.
സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ
അതേസമയം സമൃദ്ധിയുടെ കണികണ്ടുണർന്നാണ് മലയാളികൾ വിഷു ആഘോഷിച്ചത്. നാടും നഗരവും ഇന്ന് വിഷു ആഘോഷത്തിലായിരുന്നു. അമ്പലങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ ആയിരുന്നു. ഗുരുവായൂരപ്പനെ കണികണ്ട് തൊഴാൻ ഇന്ന് ലക്ഷക്കണക്കിന് ഭക്തരാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിതയ്. ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. പുലർച്ചെ 2.55മുതൽ 3.55 വരെയായിരുന്നു വിഷു കണി ദർശനം നടന്നത്. തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കായിരുന്നു ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൻ, പ്രാദേശികം വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെപരിമിതപ്പെടുത്തുയിരുന്നു.
