ചെറുപ്പം മുതല്‍ക്കെതന്നെ മലയാളിക്ക് ഗൗരിക്കുട്ടിയെ അടുത്തറിയാം. എന്നാല്‍ പാട്ടുകാരിയായ ഗൗരി എന്നതിലുപരിയായി താരം ഇന്ന് അറിയപ്പെടുന്നത് വാനമ്പാടിയിലെ അനുമോളായാണ്.

വാനമ്പാടി പരമ്പരയിലെ അനുമോളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയംങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന താരം. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ താരം, പരമ്പരയില്‍ ചെയ്യുന്നതും പാട്ടുകാരിയെന്ന തരത്തിലുള്ള കഥാപാത്രമാണ്. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് ഗൗരി സീരിയലിലേക്കെത്തുന്നത്. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായിരുന്ന പ്രകാശ് കൃഷ്ണനാണ് ഗൗരിയുടെ അച്ഛന്‍, അമ്മ അമ്പിളിയും ഗായികയാണ്.

View post on Instagram

ചെറുപ്പം മുതല്‍ തന്നെ മലയാളിക്ക് ഗൗരിക്കുട്ടിയെ അടുത്തറിയാം. എന്നാല്‍ പാട്ടുകാരിയായ ഗൗരി എന്നതിലുപരിയായി താരം ഇന്ന് അറിയപ്പെടുന്നത് വാനമ്പാടിയിലെ അനുമോളായാണ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്ലിന്റ് മെമ്മോറിയല്‍ ചിത്രരചനാമത്സരത്തിന് സമ്മാനം നല്‍കാനെത്തിയ കുഞ്ഞുതാരത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇളംമഞ്ഞ സ്ലീവ്‌ലെസ്സ് മസ്താനി ഫ്രോക്കിലാണ് താരം തിളങ്ങിയത്. കുഞ്ഞുതാരത്തിന്റെ ഫോട്ടോയില്‍ സ്‌നേഹം കമന്റുകളാക്കി നിറച്ചിരിക്കുകയാണ് ആരാധകര്‍. വാനമ്പാടിയുടെ വിശേഷങ്ങളും, ഗൗരിക്ക് ആശംസകളും, സുഖവിവരങ്ങളുമാണ് ആരാധകര്‍ ചോദിക്കുന്നത്. എല്ലാ മിനിസ്‌ക്രീന്‍ താരങ്ങളോടും ചോദിക്കുന്നതുപോലെതന്നേ പരമ്പര കഴിയാറായോ എന്ന ചോദ്യമാണ് അധികം ആളുകളും തിരക്കുന്നത്.

ഏഴു വയസ്സിനുള്ളില്‍ 25000 ത്തോളം ചിത്രങ്ങള്‍ വരച്ച് ലോകത്തെ അതിശയിപ്പിച്ച കുഞ്ഞുമിടുക്കനാണ് എഡ്മണ്ഡ് തോമസ് ക്ലിന്റ്. തന്റെ ഏഴാമത്തെ പിറന്നാളിന് തെട്ടുമുമ്പ് മരണത്തിനു കീഴടങ്ങിയ ക്ലിന്റിന്റെ പേരില്‍ എല്ലാകൊല്ലവും നടക്കാറുള്ള ചിത്രരചനാമത്സരത്തിന് സമ്മാനദാനത്തിനാണ് ഗൗരി പ്രകാശ് കൃഷ്ണ എത്തിയത്.