ഇപ്പോള്‍ ഇവിടെയാണ്, പുകവലിക്കരുതെന്ന് പഠിപ്പിച്ച ആ പെണ്‍കുട്ടി

തിയേറ്റകറുകളില്‍ സിനിമ കാണാന്‍ പോയവര്‍ക്കെല്ലാം സുപരിചിതമായ മുഖമാണ് സിമ്രാന്‍ നടേക്കര്‍ എന്ന എട്ട് വയസുകാരിയുടെത്. പുകവലിക്കെതിരായ കാംപയിന്‍റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് പറയുന്ന ഒരു പരസ്യത്തിലെ പെണ്‍കുട്ടിയെ അവതരിപ്പിച്ചത് സിമ്രാനാണ്. നി്ഷ്കളങ്കമായ മുഖവുമായി സിമ്രാന്‍ അഭിനയിച്ച പരസ്യം ഇന്നും തിയേറ്ററില്‍ സിനിമ തുടങ്ങും മുമ്പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എട്ട് വയസുള്ളപ്പോഴായിരുന്നു സിമ്രാന്‍ ആ വേഷം ചെയ്തത്. തുടര്‍ന്ന് 150ലധികം പരസ്യചിത്രങ്ങളിലും നിരവധി ബോളീവുഡ് സിനിമകളിലും സിമ്രാന്‍ വേഷമിട്ടു. ഇപ്പോള്‍ 16 വയസുണ്ട് സിമ്രാന്. ബോളിവുഡിന് ശേഷം കന്നഡ സിനിമയില്‍ നായിക വേഷത്തിലെത്തുകയാണ് സിമ്രാന്‍ ' കാജള്‍' എന്ന കന്നട ചിത്രത്തിലാണ് സിമ്രാന്‍ വേഷമിടുന്നത്. സുമന്ത് ക്രാന്തിയാണ് സംവിധായകന്‍. പ്രണയം പ്രമേയമാകുന്ന ചിത്രത്തില്‍ നായികാ വേഷത്തിലാണ് സിമ്രാന്‍.