തനിക്ക് മുൻകൂർ നോട്ടീസ് നൽകാതെയാണ് പുറത്താക്കൽ നടപടിയെന്ന് ചിന്മയി ആരോപിച്ചു. കഴിഞ്ഞ മാസമാണ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി ചിന്മയി രംഗത്തെത്തിയത്.
ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ചിന്മയിയെ ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയിൽനിന്നും പുറത്താക്കിയതിനെതിരെ താരങ്ങള്‍. ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ചിന്മയി.
ബോളിവുഡ് നടി തപ്സ്വി പന്നു, വിശാല്‍ ദദ്ലാനി , നടിയും അവതാരികയുമായ അനസൂയ ഭരദ്വാജ് തുടങ്ങിയവര്‍ ചിന്മയിക്ക് പിന്തുണയുമായി രംഗത്തെത്തി. ചിന്മയിയുടെ കൂടെ ജോലി ചെയ്തതില്‍ അഭിമാനമുണ്ടെന്നും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും വിശാല്‍ ദദ്ലാനി ട്വിറ്ററില്‍ കുറിച്ചു. സംഘടനെ പരിഹസിച്ച് തപ്സിയും ട്വിറ്ററില്‍ കുറിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തകനും നടനുമായ രാധാ രവിയാണ് ഡബ്ബിംഗ് യൂണിയനെ നയിക്കുന്നത്. അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ എപ്പോഴും നിശബ്ദരാക്കുന്ന ആളാണ് രാധാ രവിയെന്നും ചിന്മയി ആരോപിച്ചു. അതേസമയം അംഗത്വഫീസ് അടയ്ക്കാത്തതിനാലാണ് ചിന്മയിയെ പുറത്താക്കിയതെന്നാണ് സംഘടന നൽകുന്ന വിശദീകരണം.
തനിക്ക് മുൻകൂർ നോട്ടീസ് നൽകാതെയാണ് പുറത്താക്കൽ നടപടിയെന്ന് ചിന്മയി ആരോപിച്ചു. കഴിഞ്ഞ മാസമാണ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി ചിന്മയി രംഗത്തെത്തിയത്. സഹകരിക്കണം എന്നാവശ്യപ്പെട്ട് വൈരമുത്തു തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നാണ് ആരോപണം. അടുത്തിടെ തീയറ്ററിലെത്തിയ 96 എന്ന ചിത്രത്തിൽ നടി തൃഷയ്ക്ക് ശബ്ദം നല്‍കിയത് ചിന്മയിയായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
