Asianet News MalayalamAsianet News Malayalam

ചിന്മയി​യെ ഡ​ബ്ബിം​ഗ് ക​ലാ​കാ​രന്മാരു​ടെ സം​ഘ​ട​ന​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി

 ത​നി​ക്ക് മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കാ​തെ​യാ​ണ് പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി​യെ​ന്ന് ചിന്മയി​ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് വൈ​ര​മു​ത്തു​വി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി ചിന്മയി രം​ഗ​ത്തെ​ത്തി​യ​ത്

Chinmayi removed from dubbing union
Author
Chennai, First Published Nov 18, 2018, 11:40 AM IST

ചെ​ന്നൈ: ഗാ​ന​ര​ച​യി​താ​വ് വൈ​ര​മു​ത്തു​വി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച ഗാ​യി​ക​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ചിന്മയി​യെ ഡ​ബ്ബിം​ഗ് ക​ലാ​കാ​രന്മാരു​ടെ സം​ഘ​ട​ന​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി. അം​ഗ​ത്വ​ഫീ​സ് അ​ട​യ്ക്കാ​ത്ത​തി​നാ​ലാ​ണ് ചിന്മയി​യെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് സം​ഘ​ട​ന ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. 

അതേസമയം, ത​നി​ക്ക് മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കാ​തെ​യാ​ണ് പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി​യെ​ന്ന് ചിന്മയി​ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് വൈ​ര​മു​ത്തു​വി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി ചിന്മയി രം​ഗ​ത്തെ​ത്തി​യ​ത്. സ​ഹ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വൈ​ര​മു​ത്തു ത​ന്നെ ഹോ​ട്ട​ലി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. 

അ​ടു​ത്തി​ടെ​ തീയറ്ററിലെത്തിയ 96 എ​ന്ന ചി​ത്ര​ത്തി​ൽ ന​ടി തൃ​ഷ​യ്ക്ക് ശ​ബ്ദം​കൊ​ടു​ത്തി​രു​ന്ന​ത് ചിന്മയി​യാ​യി​രു​ന്നു. നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചി​ട്ടു​ണ്ട്.

Follow Us:
Download App:
  • android
  • ios