ചിരഞ്‍ജീവി നായകനാകുന്ന വൻ ബജറ്റ് ചിത്രമാണ് സെയ്‍ റാ നരസിംഹ റെഡ്ഡി. 200 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.  54 കോടി രൂപ മാത്രമാണ് ഒരു യുദ്ധ രംഗത്തിന് വേണ്ടി മാത്രം ചെലവഴിക്കുന്നത്. എട്ട് മിനിറ്റ് ദൈര്‍ഘ്യമാണ് ആ യുദ്ധ രംഗത്തിന് ഉള്ളത്.

സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. അമിതാ ബച്ചനും ചിത്രത്തിലുണ്ട്. ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായിട്ടാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. തമന്നയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേന്ദര്‍ റെഡ്ഡിയാണ് സായ് രാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്.