ചിരഞ്ജീവിയും ത്രിവിക്രം ശ്രീനിവാസും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2020ലായിരിക്കും ചിത്രം തുടങ്ങുകയെന്നുമാണ് റിപ്പോര്‍ട്ട്.

ഒരു കോമഡി ചിത്രമായിരിക്കും ചിരഞ്ജീവിയെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് ഒരുക്കുക. അതേസമയം സെയ് റാ നരസിംഹ റെഡ്ഡിയാണ് ചിരഞ്ജീവിയുടെതായി ഉടൻ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. അതിനു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ചിരഞ്ജീവി അഭിനയിക്കുക.