ചിയാന്‍ വിക്രം കിടിലന്‍ ഗെറ്റപ്പിലെത്തുന്ന 'ധ്രുവനച്ചത്തിര' ത്തിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. സ്‌പൈ ത്രില്ലര്‍ ചിത്രമാണ് ധ്രുവ നച്ചത്തിരം. ജോണ്‍ എന്ന വിക്രത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാഗങ്ങളാണ് ടീസറിലുള്ളത്. 1 മിനുട്ട് 14 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിക്രത്തിന്റെ മാസ്സ് ലുക്കാണ് ഹൈലൈറ്റ്. ആദ്യ ടീസര്‍ വന്‍ ഹിറ്റായികുന്നു.


സാള്‍ട്ട് ആന്‍ പെപ്പര്‍ ലുക്കില്‍ മാസ് എന്‍ട്രിയാണ് വിക്രമിന്റേത്. ശ്വേതയാണ് വിക്രമിന്റെ നായികയായെത്തുന്നത്. നേരത്തേ സൂര്യയെ നായകനാക്കിയാണ് ചിത്രം പ്രഖ്യാപിച്ചത്. എന്നാല്‍ തിരക്കഥയില്‍ അഭിപ്രായ ഐക്യത്തില്‍ എത്താന്‍ ആവാത്തതിനാല്‍ സംവിധായകന്‍ ഗൗതം വാസുദേവ് ചിത്രം ഉപേക്ഷിച്ചിരുന്നു.