ദുല്‍ഖര്‍ ചിത്രം കോമ്രേഡ് ഇന്‍ അമേരിക്കയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ വന്നു. തമിഴ് എം വി എം എക്‌സ് മൂവീസ് എന്ന സൈറ്റിലാണ് വ്യാജപതിപ്പ് എത്തിയിരിക്കുന്നത്. ചിത്രം നീക്കം ചെയ്യാനുള്ള നടപടി തുടങ്ങിയതായി സൈബര്‍ ഡോം അറിയിച്ചു. ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തത് എവിടെ നിന്നാണെന്ന് എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അമല്‍ നീരദ് സംവിധാനം ചെയ്‌ത ചിത്രം ഇതിനോടകം മികച്ച അഭിപ്രായമാണ് നേടിയത്. അതിനിടയിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അണിയറപ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്.