സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളുമായും സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വീണ്ടും തര്‍ക്കമുണ്ടായ സാഹചര്യത്തിലാണ് മന്ത്രി എ കെ ബാലന്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. തിയേറ്ററുകളുടെ സൗകര്യം വിലയിരുത്തി ഗ്രേഡിംഗ് ഏര്‍പ്പെടുത്തണം എന്നത് അടക്കമുള്ള ശുപാര്‍ശകളായിരുന്നു അടൂര്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന വന്നതോടെ റിലീസിന് ചിത്രങ്ങള്‍ നല്‍കുന്നില്ലെന്ന പരാതി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ യോഗത്തില്‍ ഉന്നയിക്കാനിടയുണ്ട്.