സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ഈ.മ.യൗ, ഫ്രഞ്ച് വിപ്ലവം എന്നിവയാണ് കുഞ്ഞുകുഞ്ഞ് അഭിനയിച്ച സിനിമകള്‍. 

നടനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന സി ജെ കുഞ്ഞുകുഞ്ഞ് (63) അന്തരിച്ചു. ശ്വാസകോശാര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തോപ്പുംപടി സ്വദേശിയാണ്. സിനിമകള്‍ക്കൊപ്പം അമച്വര്‍ ഏകാംഗ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ഈ.മ.യൗ, ഫ്രഞ്ച് വിപ്ലവം എന്നിവയാണ് കുഞ്ഞുകുഞ്ഞ് അഭിനയിച്ച സിനിമകള്‍. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഈ.മ.യൗവിലെ 'ചൗരോ' എന്ന കഥാപാത്രമായിരുന്നു.