കിടിലന്‍ മേയ്ക്ക് ഓവറില്‍ രാധിക ചിത്രങ്ങള്‍ സോഷ്

ക്ലാസ്മേറ്റ് എന്ന ചിത്രത്തിലൂടെയാണ് രാധിക പ്രേക്ഷകരുടെ പ്രയിപ്പെട്ടവവളായി മാറുന്നത്. കാമ്പസിന്‍റെ വരാന്തകളിലൂടെ പാവം പെണ്‍കുട്ടിയായി നടന്ന 'റസിയ'യെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ട് നിന്ന രാധിക ആ പാവം പെണ്‍കുട്ടിയില്‍ നിന്നും കിടിലന്‍ മേയ്ക്ക് ഓവറില്‍ മടങ്ങിയെത്തിയിരിക്കുകയാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ മെയ്‌ക്കോവര്‍ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. നാടന്‍ പെണ്‍കുട്ടി ലുക്കില്‍ നിന്നും കണ്ടാല്‍ തിരിച്ചറിയാനാത്തവിധം മാറി മോഡേണ്‍ ലുക്കിലാണ് രാധിക ഇപ്പോള്‍. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന 'ഓള്‍' ആണ് രാധികയുടെ പുതിയ ചിത്രം.