കുഞ്ഞുവിരലുകൾ കൊണ്ട് വരകളുടെ വിസ്മയ ലോകം തീർത്ത് കടന്നുപോയ ക്ലിന്റിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ക്ലിന്റ് എന്ന ചിത്രത്തിന്റെ ഗാനം പുറത്തു വന്നു. ഇളയരാജ സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. ഹരികുമാർ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ബാലതാരം അലോക് ആണ് ക്ലിന്റായി വേഷമിടുന്നത്. റിമാ കല്ലിംഗലും ഉണ്ണിമുകുന്ദനുമാണ് നായികാ നായകൻമാർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred