ചെന്നൈ: വളരെ പെട്ടന്ന് തന്നെ സിനിമാ മേഖലയില്‍ പേരെടുത്ത നടിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും അന്യഭാഷകളില്‍ തിരക്കുപിടിച്ച അഭിനേത്രിയാണ് കീര്‍ത്തി. എന്നാല്‍ മേക്ക്അപ്പിന് വേണ്ടി കീര്‍ത്തി വളരെയധികം സമയമെടുക്കുന്നതായി സംവിധായകരും നിര‍മ്മാതാക്കളും ആരോപിക്കുന്നെന്ന് സിനിമാ മാധ്യമം ചിത്രമാല റിപ്പോട്ട് ചെയ്യുന്നു.

എത്തേണ്ട സമയത്തിന് വളരെ മുമ്പ് തന്നെ കീര്‍ത്തി സൈറ്റിലെത്തും. ഒന്‍പത് മണിക്ക് മുമ്പായാണ് കീര്‍ത്തി സൈറ്റിലെത്തുന്നത്. എന്നാല്‍ കാരവാനില്‍ നിന്ന് പുറത്തിറങ്ങുന്നത് 11 മണിക്കാണെന്ന് നിര്‍മ്മാതാക്കാളും സംവിധായകരും ആരോപിക്കുന്നു. എന്തെങ്കിലും പ്രത്യേകതയുള്ള ഗെറ്റപ്പിന് വേണ്ടിയല്ല ഇത്രയും സമയം മേക്ക്അപ്പിന് വേണ്ടി ചെലവിടുന്നതെന്നും സാധാരണ ലുക്കിന് വേണ്ടിയാണ് ഒത്തിരി സമയമെടുക്കുന്നതെന്നും സിനിമാ മാധ്യമം ചിത്രമാല റിപ്പോട്ട് ചെയ്യുന്നു.