കൊച്ചി: സൗദി രാജകുമാരി ബുര്‍ഖയും ഹിജാബും ഉപേക്ഷിച്ചുവെന്ന വാര്‍ത്ത ഫേസ്ബുക്ക് വഴി ഷെയര്‍ ചെയ്ത സംവിധായകന്‍ ആഷിക് അബുവിന് സോഷ്യല്‍ മീഡിയയില്‍ തെറിവിളി. യാഥാസ്തിക മതബോധം പിന്തുടരുന്നവരാണ് ആഷികിനെതിരെ തിരിഞ്ഞിരിക്കുന്നത്.
സ്ത്രീകള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദിയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്ത് സൗദി രാജകുമാരി അമീറ രംഗത്ത് വന്നുവെന്ന അടിക്കുറിപ്പോടെ വാര്‍ത്ത ഷെയര്‍ ചെയ്തതാണ് യാഥാസ്ഥികരെ ചൊടിപ്പിച്ചത്.
ആഷിക് സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡ് എന്ന ചിത്രം കഞ്ചാവിന്‍റെ ഉപയോഗം പ്രോത്സാഹിപ്പക്കുന്നു എന്നും അദ്ദേഹത്തിന്റെ ഭാര്യ മദ്യപിക്കുന്നുവെന്ന വ്യക്തിപരമായ ആക്ഷേപവും വിമര്‍ശകര്‍ ഉന്നയിച്ചിട്ടുണ്ട്. മതേതരവാദി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് ആഷിക് ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു.
