വാതുവെപ്പില്‍  2.75 കോടി നഷ്ടമായെന്ന് ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ അർബാസ് സമ്മതിച്ചിരുന്നു

ദില്ലി:ഐപിഎല്‍ വാതുവയ്പ് കേസില്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെ പൊലീസുമായി സഹകരിക്കുമെന്ന് നടനും സല്‍മാന്‍ ഖാന്‍റെ സഹോദരനുമായ അർബ്ബാസ് ഖാൻ. തന്‍റെ പ്രസ്താവനകള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് ചോദിച്ചതിനെല്ലാം ഉത്തരം പറഞ്ഞിട്ടുണ്ടെന്നും ഇനിയും സഹകരിക്കുമെന്നും അർബ്ബാസ് ഖാൻ പറഞ്ഞു.

വാതുവെപ്പില്‍ 2.75 കോടി നഷ്ടമായെന്ന് ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ അർബാസ് സമ്മതിച്ചിരുന്നു. വാതുവയ്പുമായി ബന്ധപ്പെട്ട് മേയ് 29 ന് അറസ്റ്റിലായ സോനു ജലനില്‍ നിന്നാണ് അർബ്ബാസ് ഖാന്‍റെ പങ്കിനെക്കുറിച്ചുള്ള തെളിവ് പൊലീസിന് ലഭിച്ചത്. വാതുവെപ്പുകാര്‍ക്കൊപ്പം അർബ്ബാസ് ഖാൻ നിൽക്കുന്ന ചിത്രങ്ങള്‍ പൊലീസിന് ഇയാളില്‍ നിന്നും ലഭിക്കുകയായിരുന്നു.