പ്രമുഖ റോക്ക് ബാന്‍ഡ് ലിങ്കിന്‍ പാര്‍ക്കിന്റെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടൺ (41) ആത്മഹത്യ ചെയ്തു. തെക്കന്‍ കാലിഫോര്‍ണിയയിലെ സ്വവസതിയില്‍ വ്യാഴാഴ്ച്ച തൂങ്ങി മരിച്ച നിലയിലാണ് ബെന്നിംഗ്ടണിനെ കണ്ടെത്തിയത്.

2000-ൽ പുറത്തിറങ്ങിയ ‘ഹൈബ്രിഡ് തിയറി’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെയാണ് ചെസ്റ്റര്‍ ബെന്നിംഗ്ടൺ ശ്രദ്ധേയനായത്. ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ അമേരിക്കന്‍ സംഗീതജ്ഞനായ ക്രിസ് കോര്‍ണലിന്റെ അടുത്ത സുഹൃത്തായിരുന്നു. കോര്‍ണലിന്റെ മരണം ബെന്നിംഗ്ടണിനെ ഏറെ തളര്‍ത്തിയിരുന്നു.