തമിഴകത്തിന്റെ തല അജിത്ത് നായകനായ വിശ്വാസത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിരുത്തൈ ശിവയും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ വൻ ഹിറ്റാകുമെന്നു തന്നെയാണ് ആരാധകര്‍ കരുതുന്നത്. അതുകൊണ്ടു തന്നെ ആദ്യ ദിനം തന്നെ സിനിമ കാണാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ആദ്യ ദിവസത്തെ ടിക്കറ്റ് സ്വന്തമാക്കാൻ തമിഴകത്ത് വൻ തിരക്കാണെന്നാണ് റിപ്പോര്‍ട്ട്. 10ന് ആണ് ചിത്രം റിലീസ് ചെയ്യുക.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

സിനിമയുടെ ആദ്യ ദിവസത്തെ ടിക്കറ്റ് കിട്ടാൻ ആരാധകര്‍ തീയേറ്ററുകള്‍ക്ക് മുന്നില്‍ തിരക്കുകൂട്ടുന്ന വീഡിയോ രമേഷ് ബാല പങ്കുവയ്ക്കുന്നു. അംബട്ടൂര്‍ റക്കി മള്‍ട്ടിപ്ലക്സ് തീയേറ്ററില്‍ നിന്നുള്ള വീഡിയോ വൈറലാകുകയാണ്.

അതേസമയം ചിത്രത്തിന്റെ ഓണ്‍ലൈൻ സ്ട്രീമിംഗ് റൈറ്റ്സ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് വിലയ്ക്കാണ് റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത്ത് അഭിനയിക്കുന്നുണ്ട്. മധുര സ്വദേശിയായ കഥാപാത്രമായി അജിത്ത് ചിത്രത്തിലുണ്ടാകുക. വിശ്വാസത്തില്‍ അജിത്ത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. അജിത്തിന്റെയും നയൻതാരയും മകളായി മലയാള താരം അനിഘയും അഭിനയിക്കുന്നു.