ഒരു മെക്‌സിക്കന്‍ അപാരതയെ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.സി. വിഷ്ണുനാഥ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വിഷ്ണുനാഥിന്‍റെ വിമര്‍ശനം. ചിത്രത്തിൽ പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും മസാലകളും നന്നായി ചേർത്തിട്ടുണ്ടെന്നും തനി പൈങ്കിളി സിനിമയായിട്ട് തന്നെയാണ് ഈ സിനിമയെ ആദ്യ കാഴ്ചയില്‍ തോന്നുന്നതെന്നും വിഷ്ണുനാഥ് പറയുന്നു.