സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥി ആയി ക്ഷണിച്ചതിൽ പ്രതിഷേധിച്ചു ചലച്ചിത്ര അക്കാദമിയിൽ നിന്നും രാജി. സിനിമ നിരൂപകൻ സി എസ് വെങ്കിടേശ്വരൻ അക്കാദമി ജനറൽ കൗൺസിൽ അംഗത്വം രാജി വെച്ചു.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥി ആയി ക്ഷണിച്ചതിൽ പ്രതിഷേധിച്ചു ചലച്ചിത്ര അക്കാദമിയിൽ നിന്നും രാജി. സിനിമ നിരൂപകൻ സി എസ് വെങ്കിടേശ്വരൻ അക്കാദമി ജനറൽ കൗൺസിൽ അംഗത്വം രാജി വെച്ചു. രാജികത്ത്‌ അക്കാദമി ചെയര്‍മാന്‍ കൈമാറി. താരങ്ങളെ മുഖ്യാതിഥി ആക്കരുത് എന്ന് കാണിച്ചു മുഖ്യമന്ത്രിക്ക് ചലച്ചിത്ര പ്രവർത്തകർ നൽകിയ നിവേദനത്തിൽ വെങ്കിടേശ്വരനും ഒപ്പിട്ടിരുന്നു.