മോഷന്‍ പോസ്റ്ററിന് പിന്നാലെ ബോളിവുഡ് ചിത്രം ഡാഡിയുടെ ടീസറും പുറത്തിറങ്ങി. മുംബൈ അധോലോക നായകന്‍ അരുണ്‍ ഗാവ് ലിയായി അര്‍ജുന്‍ രാംപാല്‍ എത്തുന്ന ടീസര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു. 15 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തില്‍ അര്‍ജുന്‍ രാംപാലിന് കിട്ടിയ ഏറ്റവും ശക്തവും വ്യത്യസ്തവുമായ കഥാപാത്രം ആവും ഇതെന്നാണ് സിനിമാ നിരൂപകരുടെ വിലയിരുത്തല്‍. അര്‍ജുന്‍ രാംപാല്‍ തന്നെയാണ് ടീസര്‍ ട്വിറ്ററിലൂടെ പുറത്തിറക്കിയത്.

