Asianet News MalayalamAsianet News Malayalam

എതിരാളികളില്ലാതെ ദംഗല്‍

Dangal
Author
First Published Jan 9, 2017, 10:18 AM IST

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ദംഗൽ ഇനി ചരിത്രത്താളുകളിൽ.. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമെന്ന നേട്ടം ഇനി ദംഗലിന്. ആമിർ ഖാൻ ഒരിക്കൽ കൂടി ബോക്സ്
ഓഫീസ് താരമാകുന്നത് തന്റെ തന്നെ ചിത്രം പികെയുടെ റെക്കോർഡ് തിരുത്തിക്കൊണ്ട്.

മഹാവീർ  സിംഗ് ഫോഗട്ടിന്റെയും മകൾഗീത ഫോഗട്ടിന്റെയും ഗോദയിലെ കഥയുമായിദംഗൽ എത്തിയത് ഡിസംബർ 23ന്..ഇന്ത്യയിൽ 4300 കേന്ദ്രങ്ങളിലും, വിദേശരാജ്യങ്ങളിൽ
1000 കേന്ദ്രങ്ങളിലും ആയിരുന്നു റിലീസ്.ആദ്യദിവസം തന്നെ രാജ്യത്തെ തീയറ്ററുകളിൽ നിന്ന് നേടിയത്29.78കോടി.ഒരാഴ്ച കൊണ്ട് 196.99 കോടി. രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും 313 കോടി കവിഞ്ഞു. നോട്ട് പ്രതിസന്ധിയൊന്നും  ദംഗലിന് പരിക്കേൽപ്പിച്ചില്ല. അങ്ങനെ 17 ദിവസം കൊണ്ട് 342 കോടി.

340.8 കോടിയെന്ന പികെയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയാകുന്നത്. ഇന്ത്യയിലെ കളക്ഷനിൽ ദംഗൽ പികെയെ മറി കടന്ന് മുന്നിലെത്തി. അന്താരാഷ്ട്രതലത്തിൽ പികെ നേടിയ792 കോടി എന്ന റെക്കോർ‍ഡ്  ദംഗൽ തിരുത്തുമോ എന്നാണ്  ഇനി ഏവരും ഉറ്റുനോക്കുന്നത്. ലോകത്തെമ്പാടു നിന്നുമുള്ള തീയറ്ററുകളിൽ നിന്ന്  ഇതിനകം ദംഗലിന്റെ പെട്ടിയിലേക്ക് എത്തിയത് 700 കോടിയോളം.

Follow Us:
Download App:
  • android
  • ios