ഫാദേഴ്സ് ഡേ ദിനത്തില്‍ സണ്ണിക്കും മകള്‍ നിഷയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടുള്ള സണ്ണിലിയോണിന്‍റെ ഭര്‍ത്താവ് ഡാനിയലിന്‍റെ  പോസ്റ്റ് ശ്രദ്ധേയമാകുന്നു

ഫാദേഴ്സ് ഡേ ദിനത്തില്‍ സണ്ണിക്കും മകള്‍ നിഷയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടുള്ള സണ്ണിലിയോണിന്‍റെ ഭര്‍ത്താവ് ഡാനിയലിന്‍റെ ഫേസ്ബുക് ശ്രദ്ധേയമാകുന്നു. ഇന്‍സ്റ്റഗ്രാമിലാണ് ഡാനിയലിന്‍റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അര്‍ദ്ധനഗ്നനായ ഡാനിയേലിനും പൂര്‍ണ നഗ്നയായ സണ്ണിക്കും നടുവില്‍ നിഷയിരിക്കുന്ന ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. 

'ഇന്ന് ഫാദേഴ്സ് ഡേ ..ഒരാള്‍ക്ക് ചിന്തിക്കാവുന്നതില്‍ വച്ചേറ്റവും വലിയ സ്നേഹം..നിഷയെ കണ്ടുമുട്ടിയതിനും ഞങ്ങള്‍ രണ്ടു പേരുമായും സ്നേഹത്തിലായതിനും നന്ദി സണ്ണി. മികച്ചതെന്തെന്ന് നന്നായി അറിയാവുന്നവളാണ് നീ. അവളാണ് എല്ലാം. എന്നെന്നേക്കുമായി എന്റെ ഹൃദയം കവര്‍ന്നവള്‍. നന്ദി. ഡാനിയേല്‍ കുറിച്ചു. ഫാദേഴ്സ് ഡേ ദിനത്തില്‍ സണ്ണിയും മനോഹരമായ ചിത്രത്തിനൊപ്പം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്..' അച്ഛന്‍, ഭര്‍ത്താവ്, സുഹൃത്ത് ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യക്തി. അളവില്ലാത്ത സ്നേഹവും മികച്ചൊരു ജീവിതവും ഞങ്ങള്‍ക്ക് തന്നവന്‍. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു പപ്പാ... സ്നേഹത്തോടെ നിഷ അഷര്‍ നോവ..ഹാപ്പി ഫാദേഴ്സ് ഡേ' .. ഡാനിയേല്‍ പറയുന്നു.

അതേസമയം പോസ്റ്റിനു താഴെ വിമര്‍ശനങ്ങളുടെ പെരുമഴയാണ് ആരാധകര്‍ നടത്തുന്നത്. സണ്ണിയുടെ ഭൂതകാലവുമായി ചേര്‍ത്താണ് ഇരുവര്‍ക്കും നേരെ പ്രതികരണങ്ങള്‍ വന്നിരിക്കുന്നത്. പൂര്‍ണനഗ്നയായി സണ്ണി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് ഏറെ പേരും വിമര്‍ശിച്ചത്.