ജുദ്വാ 2 വിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്നും തിരിച്ചെത്തിയതേയുള്ളൂ ബോളിവുഡ് താരം വരുണ്‍ ധവാന്‍. തൊട്ടുപിന്നാലെ മകന്‍റെ തലയില്‍ അച്ഛനും സംവിധായകനുമായ ഡേവിഡ് ധവാന്‍ ബിയര്‍ കുപ്പി കൊണ്ട് അടിച്ചു പൊട്ടിക്കുന്നതിനാണ് സോഷ്യല്‍മീഡിയ സാക്ഷിയായത്.

സിനിമയുടെ പ്രചരണത്തിന് തുടക്കം കുറിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും വരുണ്‍ പോസ്റ്റ് ചെയ്ത രസകരമായൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അച്ഛന്‍ ഡേവിഡ് ധവാന്‍, വരുണിന്റെ തലയില്‍ ബിയര്‍ കുപ്പി അടിച്ച് പൊട്ടിക്കുന്ന രംഗമാണ് വീഡിയോയില്‍ ഉള്ളത്. ഡേവിഡ് ധവാന്‍ തന്നെയാണ് ചിത്രത്തിന്‍റെ സംവിധായകനും.

വീഡിയോ കാണാം