പല സെലിബ്രിറ്റികളെയും കുറിച്ച്, മരിച്ചെന്ന് നിരവധി തവണ വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു. ഏറ്റവുമൊടുവില്‍ ഷാരൂഖ് കുറിച്ചാണ് ഇങ്ങനെ വാര്‍ത്ത വന്നത്. പാരിസില്‍ വിമാനാപകടത്തില്‍ ഷാരൂഖ് ഖാന്‍ മരിച്ചെന്നായിരുന്ന് ഒരു ഫ്രഞ്ച് വെബ്സൈറ്റ് ആണ് വാര്‍ത്ത നല്‍കിയത്. ഫഞ്ച് സിവില്‍ ഏവിയേഷന്‍ ഷാരൂഖ് ഖാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയെന്നും ഇവര്‍ വാര്‍ത്ത നല്‍കി. തുടര്‍ന്ന് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.


മകളുടെ പിറന്നാളാഘോഷത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി എത്തിയതായിരുന്നു ഷാരൂഖ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം അപകടത്തില്‍പ്പെട്ടു. ഷാരൂഖ് ഖാന്റെ മരണത്തില്‍ ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ ഖേദം രേഖപ്പെടുത്തി എന്നുമായിരുന്നു വാര്‍ത്ത.