രാജ്യത്ത് ഏറ്റവും ആരാധകരുള്ള സംഗീത‍ജ്ഞരില്‍ ഒരാളാണ് ശങ്കര്‍ മഹാദേവൻ. ശങ്കര്‍ മഹാദേവന്റെ സംഗീതയാത്രയെ വിശകലനം ചെയ്യുന്ന ഡോക്യുമന്ററിയാണ് ദീപ്‍തി ശിവൻ ഒരുക്കിയ ഡികോഡിംഗ് ശങ്കര്‍. ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

സോഫ്റ്റ്‌വെയർ എൻ‌ജിനിയറായി കരിയര്‍ തുടങ്ങിയ ശങ്കര്‍ മഹാദേവൻ ജോലി ഉപേക്ഷിച്ചാണ് സംഗീതമേഖലയിലേക്ക് ചുവടുമാറ്റുന്നത്. പിന്നീട് രാജ്യം കണ്ട മികച്ച പിന്നണി ഗായകനായും സംഗീതജ്ഞനുമായി ശങ്കര്‍ മഹാദേവൻ മാറുകയായിരുന്നു. പിന്നീട് മൂന്ന് തവണ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‍കാരവും രണ്ട് തവണ മികച്ച സംഗീത സംവിധായകനുള്ള പുരസ്‍കാരവും ശങ്കര്‍ മഹാദേവന് ലഭിച്ചു. മികച്ച ഗായകനുളള കേരള സംസ്ഥാന പുരസ്‍കാരവും ശങ്കര്‍ മഹാദേവൻ സ്വന്തമാക്കി. ആ സംഗീതയാത്രയാണ് ഡികോഡിംഗ് ശങ്കര്‍ എന്ന ഡോക്യുമെന്ററിയില്‍ പറയുന്നത്. യുവ ഗായകര്‍ക്കു പ്രചോദനമാകുന്ന ആ ജീവിത കഥ പറയുന്ന ഡോക്യുമെന്ററി ഇതിനകം തന്നെ നിരവധി ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.