ദില്ലി: വിവാഹേതര ബന്ധമുണ്ടെന്നു ആരോപിച്ച് സംവിധായകനും നടനുമായ ദീപക് തിജോരിയെ ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കി. പിന്നാലെ വിവാഹമോചനത്തിനും നഷ്ടപരിഹാരത്തിനും നടന്‍റെ ഭാര്യ ശിവാനി ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാര്യ വീട്ടില്‍ നിന്നു പുറത്താക്കിയതിനെ തുടര്‍ന്ന് ദീപക് തിജോരി സുഹൃത്തിനൊപ്പമാണ് താമസം. തങ്ങള്‍ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്ന് തിരിച്ചടിച്ച് ദീപകും രംഗത്തെത്തിയിട്ടുണ്ട്. ശിവാനിയുടെ ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും നടന്‍ ആരോപിക്കുന്നു. ഫാഷന്‍ ഡിസൈനറാണ് ശിവാനി.
ടോം ഡിക്ക് ആന്റ് ഹാരി, ഫോക്‌സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് ദീപക്. തേരാ നാം മേരാ നാം എന്ന ചിത്രത്തിലൂടെയാണ് ദീപക് സിനിമയിലെത്തിയത്. ആഷിക്വി, ഖിലാടി, ജോ ജീതാ വഹി സികന്ദര്‍ എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടിയത്.
