രണ്‍വിറിന്റെ ഫോട്ടോയ്‍ക്ക് ദീപികയുടെ കമന്റ്!, ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു

രണ്‍വിര്‍ സിംഗും ദീപിക പദുക്കോണും പ്രണയത്തിലാണെന്ന് കുറേ നാളായി ഗോസിപ്പുകള്‍ വന്നുതുടങ്ങിയിട്ട്. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം സമ്മതിക്കാൻ രണ്‍വിര്‍ സിംഗോ ദീപിക പദുക്കോണോ ഇതുവരെ തയ്യാറായിരുന്നില്ല. പക്ഷേ ഏറ്റവുമൊടുവില്‍ ദീപിക രണ്‍വിര്‍ സിംഗിന്റെ ഒരു ഫോട്ടോയ്‍ക്ക് ഇട്ട കമന്റ് പ്രണയം സമ്മതിക്കുന്നതാണെന്നാണ് ബോളിവുഡ് സിനിമാ മാധ്യമങ്ങള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം രണ്‍വിര്‍ സിംഗിന് എന്റര്‍ടെയ്ന്റ് ഓഫ് ദ ഇയര്‍ ഹലോ ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ് കിട്ടിയിരുന്നു. രണ്‍വിര്‍ സിംഗ് അവാര്‍ഡ് വാങ്ങുന്ന ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ ഷെയര്‍ ചെയ്യുകയും ചെയ്‍തു. ആ ഫോട്ടോയ്‍ക്ക് ദീപിക ഇട്ട കമന്റായിരുന്നു വീണ്ടും ഗോസിപ്പായത്. 'Mine' എന്നായിരുന്നു ദീപിക കമന്റിട്ടത്. എന്നാല്‍ പിന്നീട് ആ കമന്റ് ദീപിക നീക്കം ചെയ്യുകയും ചെയ്‍തു.