ഇന്ത്യന്‍ സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെ സിനിമയില്‍ നിന്നും പുറത്താക്കിയെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍
മുംബൈ: ഇന്ത്യന് സിനിമയിലെ ഒരു സൂപ്പര്സ്റ്റാര് തന്നെ സിനിമയില് നിന്നും പുറത്താക്കിയെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്. ഓംശാന്തി ഓം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം യേ ജെവാനി ഹേ ദിവാനിയിലൂടെയാണ് തനിക്ക് ബോളിവുഡില് ഒരു ബ്രേക്ക് നല്കിയ ചിത്രം. ഈ ചിത്രത്തിന് മുന്പ് മറ്റൊരു സൂപ്പര്സ്റ്റാര് ചിത്രത്തില് തന്നെ കാസ്റ്റ് ചെയ്തിരുന്നു. എന്നാല് എന്നോട് ഒന്നും പറയാതെ ആ പടത്തില് നിന്നും ഒഴിവാക്കിയെന്ന് ദീപിക ഫിലിംഫെയര് അഭിമുഖത്തില് പറഞ്ഞു.
ആ സംഭവത്തില് എന്തോ കള്ളക്കളി നടന്നതായാണ് ദീപിക സംശയിക്കുന്നത്. അതിന് പിന്നില് ആ സൂപ്പര്സ്റ്റാര് തന്നെയാണോയെന്നാണ് തന്റെ വിശ്വാസം . ആ സമയത്ത് യേ ജെവാനി ഹേ ദിവാനിയിലൂടെ തന്റെ രക്ഷകനായത് രണ്പീര് കപൂറാണെന്നും ദീപിക പദുക്കോണ് പറഞ്ഞു. ബോളിവുഡിലെ താരരാജാക്കന്മാര്ക്ക് പോലും ഭീഷണിയായി വളര്ന്നു നില്ക്കുന്ന ദീപിക ഒരു ചിത്രം നഷ്ടപ്പെട്ടതില് ദുഖിക്കുന്നുമില്ല അതൊരു നഷ്ടമായി കാണുന്നുമില്ല.
ഒരു വര്ഷം മാക്സിമം നമ്പര് ഓഫ് 100 ക്രോര് ക്ലബ് മൂവീസ് എന്ന റെക്കോര്ഡ് ഇപ്പോഴും ദീപികയ്ക്കാണ്. ബോളിവുഡ് രാജാക്കന്മാര്ക്കായ ഖാന് ത്രയങ്ങള്ക്ക് പോലും ദീപികയുടെ അയലത്ത് വരാന് സാധിച്ചിട്ടില്ല.
