ടെക്സാസ്: ഓസ്റ്റിനിലെ റസ്റ്റോറന്റിലെ മെനുവിൽ തന്റെ പേരിലൊരു ദോശയുണ്ടെന്ന് അറിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ. വർഷം തുടങ്ങാൻ ഇതിൽ പരം എന്ത് വേണം എന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ടെക്സസിൽ നിന്നുളള ദീപികയുടെ ആരാധകനാണ് റസ്റ്റോറന്റിന്റെ മെനുവിൽ ദീപിക പദുക്കോൺ ദോശയുണ്ടെന്ന വാർത്ത ചിത്രം സഹിതം  ട്വിറ്ററിൽ  പങ്കുവച്ചത്. ഈ ചിത്രം  റീട്വീറ്റ് ചെയ്തു കൊണ്ടാണ് ദീപിക സന്തോഷം അറിയിച്ചിരിക്കുന്നത്. പൂനെയിലെ മറ്റൊരു ഹോട്ടലിൽ പൊറോട്ട അടങ്ങിയ താലി വിഭവത്തിനും ദീപിക പദുക്കോൺ എന്നാണ് പേരെന്ന് മറ്റൊരു ആരാധകനും അറിയിച്ചിട്ടുണ്ട്.