കൊച്ചി: ദീപിക പാദുകോണിന്‍റെ പുതിയ ഫ്‌ളാറ്റ് ആണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ച. 40 കോടി രൂപ മുടക്കില്‍ മുംബൈയിലെ ഫ്‌ലാറ്റ് സമുച്ചയത്തിലെ 30-മത്തെ നിലയിലാണ് പുതിയ ഫ്‌ലാറ്റ്. ഇവിടെ തന്നെ 16 കോടിക്ക് സ്വന്തമാക്കിയ ഫ്‌ളാറ്റിലാണ് ദീപിക ഇപ്പോള്‍ താമസിക്കുന്നത്.

എന്നാല്‍ ഇത്രയും രൂപ മുടക്കി പുതിയ ഫ്‌ളാറ്റ് വാങ്ങിയത് തനിക്ക് താമസിക്കാനല്ലെന്ന് ദീപിക വ്യക്തമാക്കി കഴിഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രീയപ്പെട്ടയാള്‍ക്കുള്ള സമ്മാനമാണ് സുന്ദരമായ ഫ്‌ളാറ്റ്. മറ്റാര്‍ക്കുമല്ല അച്ഛന്‍ പ്രകാശ് പദുക്കോണിന്. 

മുന്‍ അന്താരാഷ്ട്ര ബാഡ്മിന്‍റണ്‍ താരം കൂടിയായ അച്ഛന് ദീപിക നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണിത്. അച്ഛനും അമ്മയ്ക്കും തങ്ങളുടെ സമയം ചിലവഴിക്കവനും ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ വേഗം എത്തി ചേരാനും പറ്റിയ ഇടമാണിതെന്ന് ദീപിക പറയുന്നു.