ദില്ലി: ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസ് ഒരുക്കി ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോൺ. തന്റെ 33-ാം ജന്മദിനം സ്വന്തം വെബ്‌സൈറ്റ് ലോഞ്ച് ചെയ്താണ് താരം ആഘോഷിച്ചത്. അതിശയിപ്പിക്കുന്ന ഒരു കാര്യം ഉടൻ വരുമെന്നും അത് നിങ്ങളുമായി പങ്കുവെയ്ക്കാന്‍ തിടുക്കമായെന്നും ദീപിക പിറന്നാളിന് ഒരുദിവസം മുമ്പ് ആരാധകരോട് സൂചിപ്പിച്ചിരുന്നു.  
 
വെള്ളിയാഴ്ച വൈകുന്നേരമാണ് ദീപിക സാമൂഹ്യമാധ്യമങ്ങൾ വഴി സർപ്രൈസ് ആരാധകരുമായി പങ്കുവച്ചത്. "തന്റെ വെബ്‌സൈറ്റിനെ ഇവിടെ പരിചയപ്പെടുത്തുന്നു. www.deepikapadukone.com-ലവ്, ദീപിക, എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. തന്റെ ചിത്രത്തോടൊപ്പം ക്യു ആര്‍ കോഡും ചേർത്താണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Here’s presenting my website- www.deepikapadukone.com (link in bio) Love, Deepika

A post shared by Deepika Padukone (@deepikapadukone) on Jan 5, 2019 at 2:50am PST

സഞ്ജയ് ലീലാ ബന്‍സാലിയുടെ 'പദ്മാവത്' ആണ് ദീപികയുടേതായി പുറത്തിറങ്ങിയ ചിത്രം. ഭര്‍ത്താവ് രണ്‍വീര്‍ സിം​ഗും ഷാഹിദ് കപൂറുമാണ് ചിത്രത്തിൽ ദീപികയ്‌ക്കൊപ്പം വേഷമിട്ടത്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന 'ഛപ്പക്' ആണ് ദീപിക അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ ലക്ഷ്മി അഗർവാൾ ആയാണ് താരം വെള്ളിത്തിരയിലെത്തുക.