ലോകമെങ്ങും ലക്ഷകണക്കിന് ഫോളോവേഴ്‌സുള്ള നടിയാണ് ബോളിവുഡിന്‍റെ താരറാണി ദീപിക പദുക്കോണ്‍. പുതിയ ചിത്രമായ പത്മാവതിയില്‍ മാത്രമല്ല പ്രമോഷന്‍ പരിപാടികളിലും ദീപിക റാണി തന്നെയാണ്. ആരാധകര്‍ക്ക് കണ്ണെടുക്കാന്‍ കഴിയാത്ത തരത്തില്‍ ചുവപ്പ് വസ്ത്രമണിഞ്ഞ് എത്തിയിരിക്കുകയാണ് ദീപിക. 

Perfection ❤️ @deepikapadukone @bibhumohapatra @danielbauermakeupandhair

A post shared by Shaleena Nathani (@shaleenanathani) on

ബിഭു മോഹപത്രയുടെ സ്പ്രിങ് 2018 കളക്ഷനിലും പ്രബല്‍ ഗുരുങ്ക് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലും തിളങ്ങുകയാണ് ഈ താരറാണി. ദീപികയെ ഒരുക്കാന്‍ ബോളിവുഡ് ഫാഷന്‍ ലോകത്തെ പ്രമുഖരാണ് മുന്‍പന്തിയിലുള്ളത്. 

 പ്രതിഷേധം ശക്തമാകുന്ന പത്മാവതിയിലെ അഭിനയത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മാത്രമല്ല നിലപാടുകള്‍ വിക്തമാക്കുന്നതിലും ദീപിക വ്യത്യമാണ്. ട്വിറ്ററില്‍ മാത്രം രണ്ടുകോടി ആരാധകരാണ് ദീപികയ്ക്കുള്ളത്.