ബോളിവുഡില്‍ ഒരുപോലെ തിളങ്ങിനില്‍ക്കുന്ന നായികമാരാണ് ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും. ഇരുവരെയും വിദേശ മാധ്യമങ്ങള്‍ക്ക് പലപ്പോഴും മാറിപ്പോകാറുണ്ട്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദീപിക.

ഒരേ നിറമാണ് കരുതി ഒരു രൂപസാദൃശ്യവുമില്ല ഞങ്ങൾ തമ്മിൽ. പിന്നെങ്ങനെ മാറിപ്പോകുന്നു- ദീപിക ചോദിക്കുന്നു. തന്നെ പ്രിയങ്കയെന്ന് തെറ്റിദ്ധരിക്കുന്ന വിദേശികൾ വിവരമില്ലാത്തവരും വംശീയവാദികള്‍ ആണെന്നും ദീപിക പറയുന്നു. ലോസ് ആഞ്ചൽസ് വിമാനത്താവളത്തിൽ വെച്ച് കഴിഞ്ഞ ദിവസം ദീപികയെ കണ്ട ഫോട്ടോഗ്രാഫേർസ് ദീപികയെ പ്രിയങ്കയെന്ന് വിളിച്ച് കൊണ്ടായിരുന്നു എത്തിയത്. ഇതായിരുന്നു ദീപികയെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നത്.