ഹോളിവുഡ്: പ്രീ ഓസ്‌കാര്‍ വേദിയിലെ ഇന്ത്യന്‍ സൗന്ദര്യമായിരുന്നു ദീപികയും പ്രിയങ്കയും. പ്രധാന പരിപാടിക്കു മുന്നേയുള്ള എല്ലാ പാര്‍ട്ടികളിലും ഇരുവരും തിളങ്ങിയെങ്കിലും ഡോള്‍ബി തീയറ്ററില്‍ ദീപിക എത്തിയില്ല. വേദിയില്‍ പ്രിയങ്ക ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതോടെ ദീപിക എത്താതിരുന്നതിന് കാരണം പ്രിയങ്കയാണെന്ന തരത്തിലായിരുന്നു ആരാധകരുടെ പ്രതികരണം. നേരത്തേ തന്നെ ഇരുവരും വഴക്കാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തെറ്റാണെന്ന് ഇരുവരും വ്യക്തമാക്കി. താന്‍ ഓസ്‌കാറിനെത്തില്ലെന്ന് ദീപിക പറഞ്ഞിരുന്നു. അതിനു മുന്നുള്ള വിരുന്നുകളില്‍ പ്രിയങ്കയും കൂട്ടിനുണ്ടായിരുന്നു. ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ഇരുവരും അസ്വസ്ഥരാണ്. വര്‍ഷങ്ങളായി എനിക്കറിയാവുന്ന നല്ല സുഹൃത്താണ് പ്രിയങ്കയെന്ന് ദീപിക ആവര്‍ത്തിച്ചു. ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് പ്രിയങ്ക പ്രതികരിക്കുന്നത്.
