പത്മാവതിലെ റാണി പദ്‍മാവതിയെ അവതരിപ്പിച്ചതിന്റെ തിളക്കത്തിലാണ് ഇപ്പോള്‍ ദീപിക പദുക്കോണ്‍. അടുത്തതായി ദീപിക പദുക്കോണ്‍ അധോലാക നായിക സപ്‍ന ദീദിയായി വേഷമിടാനുള്ള ഒരുക്കത്തിലാണ്.

വിശാല്‍ ഭരദ്വാജ് ആണ് അധോലോക നായിക സ്വപ്‍ന ദീദിയുടെ ജീവിതം സിനിമയാക്കുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായിരുന്നു സപ്‍ന ദീദിയുടെ ഭര്‍ത്താവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ഏറ്റുമുട്ടലില്‍ ഭര്‍ത്താവ് മരിക്കുന്നു. ഭര്‍ത്താവിന്റെ മരണത്തിന് ദാവൂദിനോട് പ്രതികാരം ചെയ്യാന്‍ പദ്ധതിയിടുകയാണ് സപ്‍ന. ദാവൂദിനുമായി ശത്രുതയുള്ള ഹുസൈദ് ഉസ്‍താരയുമായി സപ്‍ന കൈകോര്‍ക്കുന്നു. ഷാര്‍ജയിലെ ക്രിക്കറ്റ് മത്സരത്തിനിടെ ദാവൂദിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഇക്കാര്യം തിരിച്ചറിഞ്ഞ ദാവൂദ് അതിക്രൂരമായി സപ്‍നയെ വധിക്കുകയാണ്. ഇക്കഥയാണ് വിശാല്‍ ഭരദ്വാജ് സിനിമയാക്കുന്നത്.