ലോകമെങ്ങും ആരാധകരുളള ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോൺ. ദീപികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ് പതിവ്. എന്നാല്‍ താരത്തിന്‍റെ ഈ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഇഷ്ട്പ്പെട്ടില്ല എന്നുമാത്രമല്ല നല്ല രീതിയില്‍ വിമര്‍ശിക്കുകയും ചെയ്തു. കപൂര്‍ കുടുംബത്തിലെ യുവതലമുറക്കാരനും ബോളിവുഡ് താരവുമായ രൺബീര്‍ കപൂറിന്‍റെ കസിന്‍സുമായുളള ദീപികയുടെ ചിത്രങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്.
ദീപിക മദ്യപിച്ചിരിക്കുകയാണെന്നും, വള്‍ഗര്‍ ചിത്രം എന്നിങ്ങനെ നിരവധി കമന്‍റുകളാണ് ചിത്രത്തിന് നേരെയുര്‍ന്നത്. ദീപികയുടെ പുതിയ ചിത്രം പത്മാവതിയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി രൺബീര്‍ കപൂറിന്‍റെ കസിന്‍സായ അര്‍മാന്‍, അദാര്‍ എന്നിവരോടൊപ്പമുളള ചിത്രമാണ് ഇത്.
ദീപികയെ കൂടാതെ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് പത്മാവതിയിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
