ദീപിക ഭയക്കുന്നു, ഇനിയും ആവര്‍ത്തിക്കുമോ? രണ്‍വീറുമായുള്ള വിവാഹം ഉടനില്ല
ദീപിക പദുക്കോണും രണ്വീര് സിങ്ങും തമ്മിലുള്ള പ്രണയവും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള വിവാഹവും വാര്ത്തകളില് നിറയാന് തുടങ്ങിയിട്ട് ഒരു വര്ഷത്തോളമാകുന്നു. പുതിയ റിപ്പോര്ട്ടുകള് പ്രകാരം ഈ വര്ഷം സ്വിറ്റ്സര്ലാന്റില് ഇരുവരുടെയും വിവാഹം നടക്കുമെന്നും വാര്ത്തകളുണ്ടായിരുന്നു. എന്നാല് ഈ വാര്ത്തകളും ശരിയായിരുന്നില്ല. താരവിവാഹത്തിന് ആരാധകര് ഇനിയും കാത്തിരിക്കണമെന്നാണ് പുതിയ റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.
എന്നാല് വിവാഹം വൈകുന്നതിനുള്ള കാരണമാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. വിവാഹത്തിന് രണ്വീര് തയ്യാറാണെങ്കിലും ദീപക ഉടനെ വേണ്ടെന്ന് തീരുമാനമെടുത്തു എന്നതാണ് വിവാഹം വൈകാന് കാരണമെന്നാണ് ഡെക്കാന് ക്രോണിക്കിള് റിപ്പോര്ട്ട് ചെയ്യുന്നത്.
രണ്വീറുമായുള്ള ബന്ധത്തില് ദീപിക ഏറെ സന്തോഷവതിയാണെങ്കിലും ബന്ധത്തില് പൂര്ണമായും മനസുവയ്ക്കാന് തനിക്ക് സാധിക്കുമോ എന്ന ദീപികയുടെ ഭയമാണ് വിവാഹം വൈകിക്കാന് തീരുമാനമെടുക്കാന് കാരണമായിരിക്കുന്നത്. തന്റെ ബന്ധം ഇനിയും തകരുമോയെന്ന ഭയം ദീപികയെ വിവാഹത്തില് നിന്ന് തല്ക്കാലം മാറിനില്ക്കാന് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്ട്ട്. ഈ ബന്ധവും തകര്ന്നാല് താന് തകര്ന്നുപോകുമെന്ന് ദീപിക പറഞ്ഞതായാണ് ദീപികയുമായി അടുത്ത ബന്ധമുള്ള സംവിധായകന് വെളിപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ റണ്ബീര് കപൂറുമായുള്ള പ്രണയം ഏവര്ക്കും അറിയാവുന്ന കാര്യമായിരുന്നു. എന്നാല് റണ്ബീറുമായുള്ള വേര്പിരിയല് ദീപികയെ തളര്ത്തിയിരുന്നു. ആ പ്രണയത്തകര്ച്ചയ്ക്ക് ശേഷംറണ്വീറുമായുള്ള ബന്ധത്തിലേക്ക് പൂര്ണമായി എത്താന് ദീപികയ്ക്ക് സാധിച്ചിട്ടില്ല. റണ്ബീറുമായുള്ള ജീവിതം ദീപിക ഏറെ ആഗ്രഹിച്ചിരുന്നു. അതിനായി കരിയര് പോലും വിട്ടുകളയാനും ദീപിക തയ്യാറായിരുന്നു. എന്നാല് റണ്ബീര് ആ ബന്ധം ഉപേക്ഷിച്ചു പോയി. ദീപികയുടെ സുഹൃത്തായ സംവിധായകന് പറഞ്ഞു.
പല ദിക്കുകളില് നിന്നും വാര്ത്തകളെത്തുമ്പോഴും റണ്വീറും ദീപികയും വാര്ത്ത സ്ഥിരീകരിക്കാത്തതാണ് ആരാധകരെ നിരാശരാക്കുന്നത്. പത്മാവദിന് ശേഷം ദീപികയുടെ പുതിയ ചിത്രമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഗല്ലിയാണ് രണ്വീറിന്റെ പുതിയ ചിത്രം. രോഹിത് ഷെട്ടിയുടെ സിമ്പ, കബീര് ഖാന്റെ 83 തുടങ്ങിയ ചിത്രങ്ങളിലും രണ്വീര് കമ്മിറ്റ് ചെയ്തിട്ടുണ്ട്.
