മുംബൈ: ബോളിവുഡില്‍ ഏറ്റവും കൂടതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. എന്നാല്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ ബിഗ് ബജറ്റ് ചിത്രമായ പദ്മാവതിയില്‍ ഷാഹിദ്, രണ്‍വീര്‍ എന്നീ താരങ്ങളെക്കാള്‍ പ്രതിഫലം ദീപിക വാങ്ങി എന്നാണ് ഗോസിപ്പുകള്‍.

എന്നാല്‍ തന്‍റെ പ്രതിഫലം സംബന്ധിച്ച ഗോസിപ്പുകളോടും റിപ്പോര്‍ട്ടുകളോടും ദീപികയ്ക്ക് പ്രതികരിക്കാന്‍ വലിയ താല്‍പ്പര്യമില്ല. തനിക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍ അഭിമാനവും ആത്മവിശ്വാസും ഉണ്ട്. എന്നാല്‍ വലിയ മുതല്‍മുടക്കുള്ള ഒരു ചിത്രത്തില്‍ തന്നെ വച്ച് ഒരു പോസ്റ്റര്‍ ചെയ്യുന്നത് കൂടുതല്‍ അഭിമാനം തരുന്നു എന്നാണ് ദീപിക പറയുന്നത്.

പദ്മാവതിയുടെ 3D ട്രെയിലര്‍ ലോഞ്ചിങ്ങ് വേളയിലാണ് താരം പ്രതികരിച്ചത്. ഡിസംബര്‍ ഒന്നിനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.