അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി ദില്ലിയില്‍ 84 സാംസ്കാരിക നായകര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന. 

അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി ദില്ലിയില്‍ 84 സാംസ്കാരിക നായകര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന. നിരപരാധിത്വം തെളിയിക്കുന്നതിന് മുമ്പ് ദിലീപിനെ തിരിച്ചെടുത്തത് പ്രതിഷേധാര്‍ഹം. ജനപ്രതിനിധികളായ നടന്‍മാരുടെ നിലപാട് സിപിഎം ഗൗരവത്തോടെ പരിശോധിക്കണമെന്നാവശ്യം. 

ആക്രമണത്തെ അതിജീവിച്ച നടി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍നിന്ന് കഴിഞ്ഞ ദിവസം രാജിവച്ചത്. ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കുന്ന നിലപാടിന് വിഭിന്നമായി കുറ്റാരോപിതനൊപ്പം നില്‍ക്കുന്ന നിലപാട് അമ്മ തുടരുന്ന സാഹചര്യത്തിലായിരുന്നു താരങ്ങളുടെ രാജി.